കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും ചുമരുമാണ് ഇടിഞ്ഞുവീണത്. പഴയ കെട്ടിടത്തിൽ നിന്നും അപകടം സംഭവിച്ചതായാണ് വിവരം.
മുൻകരുതലിന്റെ ഭാഗമായി ഉപയോഗത്തിൽ ഇല്ലാതാക്കിയ കെട്ടിടമായിരുന്നു തകർന്നതെന്ന് മന്ത്രി വി. എൻ. വാസവനും മെഡിക്കൽ കോളേജ് സൂപ്രണ്ടും അറിയിച്ചു. അപകടത്തിൽ ആര്ക്കും ഗുരുതര പരിക്കുകളില്ലെന്നും ഗുരുതര സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവസ്ഥലത്തെത്തി വിശദമായി പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നു ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. കെട്ടിടത്തിലെ ശുചിമുറിയിൽ ബലക്ഷയം കണ്ടതിനാൽ അതിനുപകരം പുതിയ കെട്ടിടം പണിയുകയും പഴയ കെട്ടിടം ഉപേക്ഷിക്കുകയും ചെയ്തതായിരുന്നു എന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.