ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ് രോഗികൾക്കുള്ള ധനസഹായവിതരണവും നടത്തി. ശാന്തിയിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ  നിർവ്വഹിച്ചു. ശാന്തിക്ക് വേണ്ടി കിറ്റ് ബഹു നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഏറ്റുവാങ്ങി. ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ ടി വിനോദൻ, ഇ ടി പത്മനാഭൻ, പുത്തുക്കാട്ട് രാമകൃഷണൻ, അഷ്റഫ് കോട്ടക്കൽ, റസിയ ഫൈസൽ, പി ബാലകൃഷ്ണൻ, കാര്യാട്ട് ഗോപാലൻ, പി എം അഷറഫ്, സബീഷ് കുന്നങ്ങോത്ത്, ഏഞ്ഞിലാടി അഹമ്മദ്, കെ ടി സത്യൻ, എം കെ ദേവദാസൻ, ഉമ്മർ ചെറിയത്ത്, മജീദ് പാലത്തിൽ, അസ്സയിനാർ തച്ചിലേരി, രാജൻ ചേലക്കൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.