നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു. വായനമാസാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാല സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം സുരേഷ് മാസ്റ്റർ വാഴോത്ത് നിർവ്വഹിച്ചു. എൻ ആലി അധ്യക്ഷത വഹിച്ചു. എം എൻ ദാമോദരൻ, ദീപാ താപ്പള്ളി, കെ സുനിത, മിത്രാ കിനാത്തിൽ, സി.പി സുജാൽ, കെ മൈമുന, ടി.സി സിന്ധു തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കു വയ്ക്കുകയും ഹരിചന്ദന ഗാനാലാപനം നടത്തുകയും ചെയ്തു. പുസ്തക പ്രദർശനവും ലൈബ്രറി പ്രവർത്തനങ്ങളും നേരിട്ടു കാണാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് കൗതുകകരമായ അനുഭവമായി.

Leave a Reply

Your email address will not be published.