കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടത്തപ്പെട്ട പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. ലയൺ അഡ്വ. വി. അമർനാഥ് (Past Multiple Council Chairperson & Area Leader LCIF) പരിപാടി ഉദ്ഘാടനം ചെയ്തു. സേവനത്തിൻ്റെ ഭാഗമായി ക്ലബ്ബ് നൽകിയ വീൽ ചെയർ കൊയിലാണ്ടി സേവാഭാരതിയ്ക്ക് കൈമാറി. ലയൺ.പി.വി വേണുഗോപാൽ എം.ജെ. എഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഞ്ചിനിയർ കെ. കെ. സുരേഷ് ബാബു എം.ജെ. എഫ് (പി.ഡി. ജി), ലയൺ എൻ. സുഭാഷ് നായർ എം. ജെ. എഫ് (LClF Cordn ), ലയൺ എഞ്ചിനിയർ മോഹൻദാസ് പി. എം. ജെ. എഫ് (ആർ.സി), ലയൺ ടി.കെ. ഗിരീഷ് (സെഡ്.സി), ലയൺ ഡോക്ടർ ഇ. സുകുമാരൻ, ലയൺ ഡോക്ടർ കെ. ഗോപിനാഥ് എം.ജെ. എഫ് എന്നിവർ സംസാരിച്ചു.

പ്രസിഡണ്ടായി ലയൺ ടി.എം.രവി, സെക്രട്ടറി ലയൺ ഹരിഷ് മാറോളി, ട്രഷറർ ലയൺ എ.പി. സോമസുന്ദരൻ, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ലയൺ ഇ.കെ. സുരേഷ്, സെക്കൻ്റ് വി.പി. ലയൺ കെ. എൻജയപ്രകാശ്, ജോയിൻ്റ് സെക്രട്ടറി ലയൺ വി.ടി.രൂപേഷ് , മെമ്പർഷിപ്പ് ചെയർപേഴ്സൺ ലയൺ കേണൽസുരേഷ് ബാബു എം.ജെഎഫ്, സെർവീസ് ചെയർപേഴ്സൺ ഡോക്ടർ ഗോപിനാഥ് എം.ജെ. എഫ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ലയൺ റെജിൽ.വി.ആർ, ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ ലയൺ ഡോക്ടർ ഇ സുകുമാരൻ, തേമർ ലയൺ ജ്യോതി ലക്ഷ്മി.ടി, ടെയിൽ ട്വിസ്റ്റർ ലയൺ ജയലേഖ സി. കെ എന്നിവരും ബോർഡ് ഡയറക്ടർമാരായി ലയൺ ടി.വി. സുരേഷ് ബാബു, ലയൺ ഹെർബർട് സാമുവൽ, ലയൺ സി.കെ. മനോജ്, ലയൺ എൻ.കെ. ജയപ്രകാശ്, ലയൺ പി.ഡി. രഘുനാഥ് എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് വിവിധ കലാപരി പരിപാടികളും അവതരിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

Next Story

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമകേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ