കൊഴുക്കട്ട, റാഗി പായസം, എണ്ണക്കടികൾ…; കൊയിലാണ്ടിയിലെ സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ തുടരും

കൊയിലാണ്ടി നഗരസഭയിലെ സ്കൂൾ വിദ്യാർഥികൾ ഇനി വിശന്ന് ക്ലാസിലിരിക്കേണ്ടി വരില്ല. കൊഴുക്കട്ട, റാഗി പായസം, രണ്ടാഴ്ചയിലൊരിക്കൽ എണ്ണക്കടികൾ…വൈവിധ്യമാർന്ന വിഭവങ്ങളാണ് അവർക്കായി വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഒരുക്കുന്നത്. ‘ദിശ’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ്  ‘ഗുഡ്മോണിങ്’ എന്ന പദ്ധതിയിലൂടെ തുടർച്ചയായ മൂന്നാം വർഷവും നഗരസഭ ‍ഇടവേള ഭക്ഷണം നൽകുന്നത്. 22 സ്കൂളുകളിലെ 5000ത്തിലധികം വിദ്യാർത്ഥികൾ ഇപ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

14 കുടുംബശ്രീ സംരംഭകർക്കാണ് ഭക്ഷണത്തിന്റെ ചുമതല. 20 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവിടുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കും അവർക്ക് ഉത്സാഹത്തോടെ പഠനത്തിലേർപ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കി പല വിദ്യാർഥികളും സ്കൂളുകളിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുട്ടികളിലെ പോഷകാഹാര സംരക്ഷണത്തിനായാണ് പദ്ധതി ഈ വർഷവും തുടരുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിൽ നഗരസഭ ചെയർപേഴ്സൺ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റിങ് ഓഫീസർ കെ ലൈജു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, സി ഭവിത, പ്രധാനാധ്യാപിക ഷജിത, പി.ടി.എ പ്രസിഡന്റ് എ സജീവ്കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും വാർഡ് കൗൺസിലർമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

യൂണിഫോം പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണം കെപിഎസ് ടി എ

Next Story

വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Latest from Local News

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

  എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

  കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ

പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ