മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ശക്തമായ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു.
ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ച പ്രതിഷേധത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷനായി. കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.പി. വേണുഗോപാൽ, ഇ.കെ. മുഹമ്മദ് ബഷീർ, സുധാകരൻ പറമ്പാട്ട്, ഷബീർ ജന്നത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, പി.കെ. സുധാകരൻ, എം.വി. ചന്ദ്രൻ, എം.എം. അർഷിന, കെ.കെ. അനുരാഗ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധത്തിന് റിൻജു രാജ് എടവന, മേലാട്ട് ബാലകൃഷ്ണൻ, സുരേഷ് മൂനടിയിൽ, വി.ടി. സത്വനാഥൻ, നിധിൻ വിളയാട്ടൂർ എന്നിവർ നേതൃത്വം നൽകി.