വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാരോൽ ഗീത അധ്യക്ഷയായിരുന്നു. വി.എം. ഗംഗാധരനും ജി.ആർ. സജിയും പരിപാടിയിൽ സംസാരിച്ചു. ശ്രീജിത്ത് ഇ. സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി പി.സി. സുരേഷ് നന്ദി രേഖപ്പെടുത്തി.