ഇന്ത്യൻ കോഫീഹൗസിന് ജി.എസ്.ടി അംഗീകാരം

കേരളത്തിൽ ജി.എസ്.ടി കൃത്യമായി അടക്കുന്നതിനും സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ഇന്ത്യൻ കോഫി ഹൗസ്) ലഭിച്ചു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ  ജി.എസ്.ടി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു: കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവർകളിൽ അഭിനന്ദനപത്രം സംഘം സെക്രട്ടറി വി കെ ശശിധരൻ ഏറ്റുവാങ്ങി. ചലചിത്രതാരം മോഹൻലാൽ സെൻട്രൽ ടാക്സ്  എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.