വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി. കേരള ശാസ്ത്ര സാസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനായ ടി.സി. സിദിൻ ക്ലാസ് കൈകാര്യം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.ടി. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സർട്ടിഫിക്കറ്റ് വിതരണം നടത്തി. പി.സി. സുരേഷ്, ബാലൻ ചെങ്കുനി, കെ. സദാനന്ദൻ, ഷിബിലി, കെ.കെ. ദിലേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് ജി.ആർ. സജിത്ത് അധ്യക്ഷനായി. പി. ഉഷ സ്വാഗതവും ലീല ചിരാത് നന്ദിയും പറഞ്ഞു.