നന്തി കോടിക്കൽ ബീച്ചിൻ്റെ ശോചനിയവസ്ഥ യൂത്ത്ലീഗ് വാഴ നട്ട് പ്രതിഷേധം

നന്തിബസാർ: മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം തകർന്ന് മരണക്കെണിയായി മാറിയ നന്തി കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനിയവസ്ഥക്കെതിരെ യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമുക്കിൽ വാഴ നട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരത്തിന് പി.കെ മുഹമ്മദലി,മുഹമ്മദ് റബീഷ്,കാട്ടിൽ അബൂബക്കർ,മഹ്റൂഫ് മുസ്തഫ,ഫർഹാൻ,റഫീഖ് പുളിഞ്ഞോളി നേതൃത്വം നൽകി.ജനങ്ങളുടെ യാത്ര ദുരിതത്തിന് അടിയന്തര പരിഹാരമായിട്ടില്ലെങ്കിൽ ശക്തമായ സമരവുമായി മൂടാടി പഞ്ചായത്ത് ഭരണ സിമിതിക്കെതിരെ യൂത്ത്ലീഗ് മുന്നോട്ട് വരുമെന്ന് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറൽ സിക്രട്ടറി റബീഷ് പുളിമുക്കും പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.