സംഗീത – സാംസ്ക്കാരിക, ജീവകാരുണ്യ സംഘടനയായ വാർമുകിൽ ഫൗണ്ടേഷൻ സംഗീത രംഗത്ത് പ്രാഗത്ഭ്യം തെളിയച്ച ഗായകരെയും സംഘാടകരായി പ്രാവീണ്യം തെളിയിച്ചവരേയും ആദരിച്ചു. നാല്പത്തി ഏഴ് വർഷക്കാലം ഹാർമോണിയം വായിച്ചും ബാബുരാജിൻ്റെയും മുകേഷിൻ്റെയും ഗാനങ്ങളും ഗസലുകളും ആലപിച്ച പ്രശസ്ത സംഗീതജ്ഞൻ മുസ്തഫ മാത്തോട്ടം മുഖ്യാതിഥിയായിരുന്നു. വാർമുകിൽ ചെയർമാൻ എ.വി. റഷീദ് അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മസ്ക്കറ്റിലെ ബുറൈമി ഇന്ത്യൻ സ്ക്കൂളിൻ്റെ സ്ഥാപകനായും അനവധി സംഘടനകളുടെ അമരക്കാരനായും പ്രവർത്തിച്ച പി.ടി. അഹമ്മദ് കോയ (ബുറൈമി), ഗായകരായ സുനിൽ കക്കോത്ത് (റിട്ട. അസി. മാനേജർ വെയർ ഹൗസ് കോർപ്പറേഷൻ), ബിന്ദു സുനിൽ കുമാർ (മാതൃഭൂമി ചീഫ് ലൈബ്രേറിയൻ), ലീന മോഹന കൃഷ്ണൻ, രാം ശങ്കർ (മർക്കൻ്റയിൽ കോ -ഓപ്പ്. ബാങ്ക്) തുടങ്ങി ഗായകരായും സംഘാടകരായും
വിവിധ മേഖലകളിൽ പ്രശോഭിക്കുന്നവരെ ആദരിച്ചു.
മെഹ്ഫിൽ എന്ന ചിത്രത്തിൽ “നൊന്തവർക്കേ നോവറിയൂ” എന്ന ഗാനമാലപിച്ച മാത്തോട്ടം മുസ്തഫയ്ക്ക് എ.വി. റഷീദ് അലി മെമൻ്റൊ സമ്മാനിച്ചു. വി.എം.ശശികുമാർ, സെക്കീർ ഹുസൈൻ, സുനിൽ കക്കോത്ത്, പ്രബിത ഗണേഷ് എന്നിവർ സംസാരിച്ചു. കൺവീനർ മുഹമ്മദ് അസ്ലം കെ.പി. സ്വാഗതവും ജോയിൻ്റ് കൺവീനർ രാധിക റാവു നന്ദിയും പറഞ്ഞു. തുടർന്ന് കോരിച്ചൊരിയുന്ന മഴയിലും ഹൃദ്യമായ സംഗീത വിരുന്ന് അരങ്ങേറി. മുസ്തഫ, രാധിക റാവു, ജിഷ ഉമേഷ്, ഇന്ദു സുനിൽ, മോഹൻ മുല്ലമല, ഫാദർ ബിനു ജോസഫ്, ഷാഫി സ്ട്രോക്സ് തുടങ്ങിയവർ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ചു.