സപ്ലൈകോ സബ്സിഡി ഇനത്തില് നല്കിവരുന്ന ശബരി കെ റൈസിന്റെ അളവ് കൂട്ടി. ജൂലൈ മുതല് ഓരോ കാർഡ് ഉടമയ്ക്കും കെ റൈസ് എട്ടു കിലോ വീതം രണ്ട് തവണയായി ലഭിക്കും. കെ റൈസും പച്ചരിയും അടക്കം 10 കിലോയാണ് ഓരോ കാർഡ് ഉടമയ്ക്കും പ്രതിമാസം ലഭിക്കുക.കെ റൈസ് പരമാവധി 5 കിലോഗ്രാമും ബാക്കി പച്ചരിയുമാണ് മുന്പ് ഉൾപ്പെടുത്തിയിരുന്നത്. മട്ട, ജയ, കുറുവ ഇവയില് ഏതെങ്കിലും അരിയാണ് കെ-റൈസ് ആയി വിതരണം ചെയ്യുന്നത്.
