നിരവധി സേവനങ്ങൾ ലഭ്യമാകുന്ന റെയിൽ വൺ ആപ്പ് റെയിൽവേ പുറത്തിറക്കി

നിരവധി സേവനങ്ങൾ ലഭ്യമാകുന്ന റെയിൽ വൺ ആപ്പ് ആപ്പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി. റെയിൽ യാത്രാ സേവനങ്ങൾക്കുള്ള ഏകജാലക പരിഹാരമാണ് പുതിയ ആപ്പ്. ടിക്കറ്റ് ബുക്കിങ്, പി.എൻ.ആർ, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിൻ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന രീതിയിലാണ് റെയിൽ വൺ ആപ്പ് റെയിൽവേ പുറത്തിറക്കിയത്. വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പിൽ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആർസിടിസി അക്കൗണ്ട് വഴിയും ലോ​ഗിൻ ചെയ്യാം. 

ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിലവിൽ വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോ​ഗിക്കണം.  ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐ.ആർ.സി.ടി.സി റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐ.ആർ.സി.ടി.സി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യു‍ടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണ് മുമ്പ് യാത്രക്കാർ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ എല്ലാം ഒരുകുടക്കീഴിൽ എന്നതാണ് റെയിൽവണ്ണിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Next Story

സപ്ലൈകോ സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന ശബരി കെ റൈസിന്റെ അളവ് കൂട്ടി

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ◼️◼️◼️◼️◼️◼️◼️◼️ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ്

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍