മേപ്പയ്യൂരിലെ ജനകീയ ഡോക്ടർ പി.മുഹമ്മദിനെ ആദരിച്ചു

മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ പി.മുഹമ്മദിനെ ഡോക്ടേഴ്സ് ഡേയിൽ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മലപ്പുറം ജില്ലയിലാണ് ഡോക്ടറുടെ ജന്മനാടാണെങ്കിലും മേപ്പയ്യൂർകാർക്ക് പ്രിയങ്കരാണ് ഡോക്ടർ മുഹമ്മദ്. 49 വർഷമായി മേപ്പയ്യൂരിലാണ് ഡോക്ടർ സ്ഥിരതാമസം. തൊഴിൽ എന്നതിലുപരിയായി
ചികിത്സയെ കണ്ടുവന്ന നാടിൻ്റെ പ്രിയ ഭിഷഗ്വരൻ. വളരെ സൂക്ഷ്മമായ രോഗ നിർണ്ണയവും ഫലപ്രദമായ ചികിത്സയും മുഹമ്മദ് ഡോക്ടറുടെ സവിശേഷത തന്നെ ആണ്.

മേപ്പയ്യൂരിലെയും പരിസര പ്രദേശങ്ങളിലേയും ഓരോ പുതു (പൊതു) ചലനങ്ങൾക്കും പിന്തുണ നൽകാനും ഒപ്പം ചേരാനും അദ്ദേഹം സമയം
കണ്ടെത്തിയിരുന്നു. മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്റർ ചെയർമാൻ കൂടിയാണ് ഡോ: മുഹമ്മദ്. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.മമ്മു, എം.എം അഷറഫ്, കെ.എം എ അസീസ്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി.അബ്ദുസലാം ,പി.പി.സി മൊയ്തി, സി.കെ അബ്ദുറഹിമാൻ, എം.ടി ഹാഷിം എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായി പയ്യോളി ട്രഷറിയ്ക്ക് മുൻപിൽ പ്രകടനവും ധർണ്ണയും നടത്തി

Next Story

ഡോക്ടേഴ്സ് ഡേയിൽ ചേളന്നൂർപഞ്ചായത്തു ഫാമിലിഹെൽത്ത് സെന്ററിലെ ജനകീയ ഡോക്ടറെ ആദരിച്ചു

Latest from Local News

മുസ്ലിം ലീഗ് കുടുംബസംഗമവും അനുമോദനവും

അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്

കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി അന്തരിച്ചു

കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm