ഒരു വർഷകാലമായി പെൻഷൻ പരിഷ്കരണ നടപടികൾ നടത്താതെ പെൻഷൻകാരെ വഞ്ചിക്കുന്ന ഇടതുസർക്കാറിനെതിരെ കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായി പയ്യോളി ട്രഷറിയ്ക്ക് മുൻപിൽ പ്രകടനവും ധർണ്ണയും നടത്തി. കെ.എസ്.എസ്.പി.എ പയ്യോളി മണ്ഡലം പ്രസിഡണ്ട് കെ.ടി. സത്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സിക്രട്ടറി ശിവദാസൻ വാഴയിൽ ഉദ്ഘാടനം ചെയ്തു. കൊളായി രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോ. സിക്രട്ടറി സർവ്വോത്തമൻ മാസ്റ്റർ, രാജീവൻ മഠത്തിൽ, അഷറഫ് മാസ്റ്റർ, കിഴക്കയിൽ രാമകൃഷ്ണൻ, ചന്ദ്രൻ കരിപ്പാൽ, സത്യാനന്ദൻ പി, എം. നന്ദകുമാർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പ്രകാശൻ കൂവിൽ നന്ദി പറഞ്ഞു.
