വായനാപക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
അനിൽ കാഞ്ഞിലശ്ശേരിയുടെ ‘വേട്ടക്കാരനും നക്ഷത്രങ്ങളും’ എന്ന കഥാസമാഹാരമാണ് ചർച്ച ചെയ്തത്. മധു കിഴക്കയിൽ പുസ്തക പരിചയം നടത്തി. ഡോ. ലാൽ രഞ്ജിത്ത്, വി.എം.ലീല , പി.ധനലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗ്രന്ഥകാരൻ അനിൽ കാഞ്ഞിലശ്ശേരി മറുമൊഴി രേഖപ്പെടുത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂസഫ് മെഹ്ഫിൽ സ്വാഗതവും വി.കെ. അശോകൻ നന്ദിയും പറഞ്ഞു.
