മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ നടത്തിയ ബഹുജന സംഗമത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു

നന്തി ദേശീയ പാതയുടെയും, നന്തി- പള്ളിക്കര റോഡ്, നന്തി-കോടിക്കൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യമുന്നയിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ നടത്തിയ ബഹുജന സംഗമത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു. അപകടം പതിയിരിക്കുന്ന ദേശീയ പാതയും അശാസ്ത്രീയമായ ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി രൂപപ്പെട്ട കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ നന്തി പള്ളിക്കര റോഡും നന്തി കോടിക്കൽ റോഡും സഞ്ചാരയോഗ്യമാക്കണമെന്ന് യു.ഡി.എഫ് അധികൃതരോട് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കിൽ ഹൈവേ ഉൾപ്പെടെ മുഴുവൻ പാതകളും അനിശ്ചിതമായി ഉപരോധിക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നൽകി.

ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ഉദ്ഘാനം ചെയ്തു. രൂപേഷ് കൂടത്തിൽ, സി.കെ അബൂബക്കർ, രാമകൃഷ്ണൻ കിഴക്കയിൽ, നൗഫൽ നന്തി, പപ്പൻ മൂടാടി, അഷറഫ് പി.വി കെ എന്നിവർ സംസാരിച്ചു. രാമകൃഷ്ൻ പൊറ്റക്കാട്ട്, സുരേഷ് ബാബു എടക്കുടി, റഫീഖ് ഇയ്യത്ത് കുനി, മുരളീധരൻ ചെട്ട്യാംകണ്ടി, റഫീഖ് പുത്തലത്ത്, രവി വീക്കുറ്റിയിൽ, രാഘവൻ പി. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഡോക്ടേഴ്സ് ഡേയിൽ ചേളന്നൂർപഞ്ചായത്തു ഫാമിലിഹെൽത്ത് സെന്ററിലെ ജനകീയ ഡോക്ടറെ ആദരിച്ചു

Next Story

ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണ് ദേശീയപാതയിൽ ഗതാഗതസ്തംഭനം നേരിട്ടു

Latest from Local News

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും

എൽഐസി ഏജന്റ്മാരെ തൊഴിലാളികളായ അംഗീകരിക്കണം; ലൈഫ് ഇൻഷുറൻസ് ഏജന്റസ് കോൺഗ്രസ് ജില്ലാ സമ്മേളനം

എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ്