വേൾഡ് ഡോക്ട്ടേഴ്‌സ് ഡേ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തുകുമാറിനെ ആദരിച്ചു. 2025-26 ലയൺസ് വർഷത്തിന് ജൂലൈ ഒന്നിന് തുടക്കം കുറിച്ച് കൊണ്ട് ലയൺസ് ഓഫ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ജാൻസി സി.കെ പൊന്നാട അണിയിച്ച് ആദരിച്ചു. 2025- 26 വർഷത്തെ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയേൺ രവിഗുപ്തയുടെ നേതൃത്വത്തിൽ നിരവധി സർവീസ് പ്രൊജക്റ്റുകൾ ജൂലൈ ഒന്ന് മുതൽ തുടക്കം കുറിച്ചു.
ലയേൻസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസേർസ് ആയ സംസാൻ എം ജോൺ, പി സജീവ് കുമാർ, കെ കനകരാജൻ, സന്തോഷ് കുമാർ എം. കെ, ക്ലബ് സെക്രട്ടറി രാജേശ്വരി, ക്ലബ് ബോർഡ് മെമ്പർ അബ്ദുൽ കബീർ, മെഡിക്കൽ കോളേജ് സുപ്രന്റ് ഡോ.ശ്രീജയൻ, ഡോ. അജയ് കുമാർ, ഡോ. പി. സി മുരളീധരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.