കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൊടുവള്ളി വ്യാപാര ഭവനിൽ നടന്ന പരിപാടി കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.ഫിർദൗസ് ബാനുവിന്
ഗാനരചയിതാവ് ബാപ്പു വാവാട് സമർപ്പിച്ചു.
നാടക പഠനകേന്ദ്രം പ്രസിഡന്റ് എ.കെ.ഷാജി ചടങ്ങിൽ അധ്യക്ഷനായി. ജില്ലാതല കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രൺജിത് നടവയൽ, രണ്ടാം സ്ഥാനാർഹരായ മജീദ് മൂത്തേടത്ത്, അനില പവിത്രൻ, മൂന്നാം സ്ഥാനം നേടിയ കെ.കെ.പ്രതീഷ് എന്നിവർക്ക് മെമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. മാധ്യമ ഫോട്ടോ ജേർണലിസ്റ്റ് എം.പി.ബൈജു, വി.കെ.പ്രമോദ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളായ മാളവിക ബൈജു, അനയ് ബൈജു, നവനീത് ഷാജി, പുണ്യ പ്രേമദാസൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.രാമചന്ദ്രൻ, സി.വി.അബ്ദുള്ള, ഡോ.എം.പി.വാസു ,ആർ.സി. രമേശൻ, മജീദ് മൂത്തേടത്ത്, യു.കെ. ദിലീപ് എന്നിവർ സംസാരിച്ചു. വി.കെ. പ്രമോദിനെക്കുറിച്ച് തയ്യാറാക്കിയ ‘ഉൾമുറിവുകൾ’ എന്ന ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു.