പുത്തഞ്ചേരി: കൂമുള്ളി – പുത്തഞ്ചേരി – ഒള്ളൂർ റോഡ് നിർമ്മാണത്തിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ള്യേരി മണ്ഡലം വാർഡ് 12 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തഞ്ചേരിയിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ധർണ ഉദ്ഘാടനം ചെയ്തു. രാജൻ കക്കാട് അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവൻ, മണ്ഡലം പ്രസിഡന്റ് കെ. കെ സുരേഷ്, കൃഷ്ണൻ കൂവിൽ, സതീഷ് കന്നൂർ, ഹരിദാസൻ.ടി, അനീഷ് എം.സി, സുധിൻ സുരേഷ്, ഷെമീം പുളിക്കൂൽ, രാജൻ എടക്കുടി, നാസ് മാമ്പൊയിൽ, സുജാത നമ്പൂതിരി, സജീവൻ പി.കെ. തുടങ്ങിയ നേതാക്കൾ സംസാരിച്ചു. പി. കെ സുരേന്ദ്രൻ സ്വാഗതവും, ബാബു. സി നന്ദിയും രേഖപ്പെടുത്തി.
Latest from Local News
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ







