ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ മൃതദേഹം കണ്ടെത്തി

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ്  സ്റ്റാൻഡേർഡ് ഓട്ട് കമ്പനിയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.  

കഴിഞ്ഞ ഞായറാഴ്ച സന്ധ്യയോടെയാണ് അബ്ദുൽ സലാം ഉൾപ്പെട്ട തോണി അപകടത്തിൽപ്പെട്ടത്. കൊളത്തറ ജെല്ലിഫിഷ് കടവിനോട് ചേർന്ന് ചാലിയാറിൻ്റെ നടുക്ക് വച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. സഹോദരനായ കിളിയനാട് മുഹമ്മദിനൊപ്പമാണ് സലാം മീൻ പിടിക്കാൻ പോയത്.

വല വീശുന്നതിനിടെ അപ്രതീക്ഷിതമായി തോണി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഉടൻ ഇരുവരും കരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മുഹമ്മദ് കരയിലെത്തിയ ശേഷം തിരിഞ്ഞുനോക്കുമ്പോഴാണ് സലാമിനെ കാണാതായ വിവരം അറിയുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

Next Story

അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്