മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ പി.മുഹമ്മദിനെ ഡോക്ടേഴ്സ് ഡേയിൽ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മലപ്പുറം ജില്ലയിലാണ് ഡോക്ടറുടെ ജന്മനാടാണെങ്കിലും മേപ്പയ്യൂർകാർക്ക് പ്രിയങ്കരാണ് ഡോക്ടർ മുഹമ്മദ്. 49 വർഷമായി മേപ്പയ്യൂരിലാണ് ഡോക്ടർ സ്ഥിരതാമസം.
തൊഴിൽ എന്നതിലുപരിയായി ചികിത്സയെകണ്ടുവന്ന നാടിൻ്റെ പ്രിയ ഭിഷഗ്വരൻ.
വളരെ സൂക്ഷ്മമായ രോഗ നിർണ്ണയവും ഫലപ്രദമായ ചികിത്സയും മുഹമ്മദ് ഡോക്ടറുടെ സവിശേഷത തന്നെ ആണ്. മേപ്പയ്യൂരിലെയും പരിസര പ്രദേശങ്ങളിലേയും ഓരോ പുതു(പൊതു) ചലനങ്ങൾക്കും പിന്തുണ നൽകാനും ഒപ്പം ചേരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്റർ ചെയർമാൻ കൂടിയാണ് ഡോ: മുഹമ്മദ്. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.മമ്മു, എം.എം അഷറഫ്, കെ.എം എ അസീസ്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി.അബ്ദുസലാം ,പി.പി.സി മൊയ്തി, സി.കെ അബ്ദുറഹിമാൻ, എം.ടി ഹാഷിം എന്നിവർ സംസാരിച്ചു