എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി അണേലക്കടവ് മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി സ്ഥലം സന്ദർശിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ കെ ദാമോദരൻ ആവശ്യകതയെ കുറിച്ച് എം.പിയോട് വിശദീകരിച്ചു. എൻഎച്ച് അതോറിറ്റി അധികൃതരുമായി ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് വേണ്ട പരിഹാരം കണ്ടെത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം പി ഉറപ്പു നൽകി.
മുരളി തോറോത്ത്, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, രാജേഷ് കീഴരിയൂർ, ടി പി കൃഷ്ണൻ, വി ടി സുരേന്ദ്രൻ, വത്സരാജ് കേളോത്ത്, രാമൻ ചെറുവക്കാട്, സുദർശൻ എം, രവീന്ദ്രൻ മണമൻ, സുരേഷ് ബാബു മണമൽ ,വിനോദ് കുമാർ കെ പി, ഉണ്ണി കണ്ടോത്ത്, സോമൻ കെ എം, സോണി കെ ടി, സുധാകരൻ കെ, എം എം ശ്രീധരൻ, ബാലകൃഷ്ണൻ കെ, കെ കെ ശ്രീധരൻ, കെ. രാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.