നടുവണ്ണൂർ: ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു. മൂല്യങ്ങളും മനോഭാവങ്ങളും കുട്ടികൾക്ക് അനുഭവിച്ചറിയാവുന്ന തരത്തിൽ വിസ്മയകരമായ മാജിക്കുകൾ ചടങ്ങിൽ അവതരിപ്പിച്ചു. സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ വാർഡ് മെമ്പർ സജീവൻ മക്കാട്ട് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇ കെ ശാമിനി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ നിഷിദ് ,പി ഷീന,പി കെ സന്ധ്യ, എം എം അനീഷ്,ഇ കെ രാജീവൻ, സി മുസ്തഫ,റീന പി എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശാസ്ത്ര കൗതുകമുണർത്തുന്ന പരീക്ഷണങ്ങളും സ്റ്റിൽ മോഡലുകളും , ചാർട്ടുകളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. നാടൻപാട്ട്, കവിതകൾ, പ്രസംഗം, ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി
