നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു വര്‍ഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) 2025-26 ബാച്ച് ആരംഭിക്കുന്ന വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അധ്യാപകരുടെ അറിവ് മാത്രം ഏറ്റുവാങ്ങുന്ന ഒരു തലമുറ എന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലേക്ക് പുതിയ കരിക്കുലം മാറ്റാനായതായി മന്ത്രി പറഞ്ഞു.

അക്കാദമിക കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തികഞ്ഞ സാമൂഹിക ബോധമുള്ള വ്യക്തികളായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ തക്ക കോഴ്‌സുകളാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമില്‍ ഫൗണ്ടേഷന്‍ കോഴ്‌സായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 200 കോടി രൂപ ചെലവിലാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ സ്ഥാപിച്ചുവരുന്നത്. സൈദ്ധ്യാന്തിക അറിവുകളെ പ്രായോഗിക തലത്തിലേക്ക് മാറ്റാനുള്ള സംവിധാനമാണ് ഈ ലാബുകളിലൂടെ ഒരുങ്ങുന്നത്. കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനായി. കിഫ്ബിയിലൂടെ 1500 കോടി രൂപയും റൂസ്സ പദ്ധതിയിലൂടെ 532 കോടി രൂപയും ഉപയോഗപ്പെടുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും അനേകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍, അഡീഷണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി കെ ഖലീമുദ്ദീന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി പ്രിയ, കൗണ്‍സില്‍ സെക്രട്ടറി സജിത കിഴിനിപ്പുറത്ത്, കോളേജ് യൂണിയന്‍ പ്രതിനിധി പി അമന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ പി അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ജി സജീത്തു കുമാറിനെ ആദരിച്ചു

Next Story

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത