കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന പരിപോഷണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിപാടിയ്ക്കാണ് ആന്തട്ട ജിയുപി എ സിൽ തുടക്കമായത്. കൊയിലാണ്ടി ഉപജില്ലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ഏക വിദ്യാലയമാണ് ആന്തട്ട ജി.യു.പി സ്കൂൾ.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഭിനീഷ് അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.അബ്ദുൾ നാസർ യു.കെ പദ്ധതി വിശദീകരിച്ചു. ബി.പി.സി മധുസൂദനൻ, എം.പി. ശ്രീനിവാസൻ, എം.കെ വേലായുധൻ, ബീന ലിനീഷ്, മധു കിഴക്കയിൽ, ഹരിദാസ് എ, ഷിംലാൽ ഡി.ആർ, സജിത വിപി എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി. അരവിന്ദൻ സ്വാഗതം പറഞ്ഞു.