കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന പൂവത്തിൽ. നിലമ്പൂർ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധത്തിൻ്റെ ശക്തി ഭരണകൂടം അനുഭവിച്ചു. പാവപ്പെട്ടവരും സാധാരണക്കാരും ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും മരുന്നുകളും ഇല്ലെന്ന് പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോൾ സമൂഹമാധ്യങ്ങളിലൂടെ പ്രതികരിക്കേണ്ട അവസ്ഥയാണ് സർക്കാർ ഡോക്ടർമാർ മാർക്കെന്നും ബീന പൂവത്തിൽ പറഞ്ഞു.
കെ ജി ഒ യു കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ‘വഞ്ചനാദിനം ‘ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയും ശമ്പള പരിഷ്ക്കരണവും അനന്തമായി നീളുമ്പോൾ സർക്കാർ വിലാസം സർവീസ് സംഘടനകൾ ഉറക്കത്തിലാണെന്നും അവർ കുറ്റപ്പെടുത്തി. കെ ജി ഒ യു ജില്ലാ വൈസ് പ്രസിഡൻ്റ് എസ് എൻ ഭാനു പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബിജു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ വി സുനിൽകുമാർ, എം ദിനേശ് കുമാർ, യു എസ് ജിജിത്ത്, എം ഷാജു, താലൂക്ക് പ്രസിഡൻ്റുമാരായ സാജിദ് അഹമ്മദ്, പി സതീഷ്, ജിഷ കെ, മുഹമ്മദ് ഫാസിൽ, താമരശ്ശേരി താലൂക്ക് സെക്രട്ടറി ടി അഷറഫ്, ജില്ലാ ജോയിൻ സെക്രട്ടറി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.