നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് വൈകുന്നേരം 5 മണിക്ക്, ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു. നന്തിയിലെ ജനങ്ങൾക്ക്, മാത്രമല്ല ഇത് വഴികടന്നുപോകുന്ന പതിനായിരങ്ങൾ തങ്ങളുടെ ജീവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയോടെയാണ് നന്തി ദേശീയ പാതയിലൂടെയുള്ള ഓരോ യാത്രയും തള്ളിനീക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ നട്ടെല്ലായ ദേശീയ പാതയുടെ ശോചനീയാവസ്ഥ നാമെല്ലാവരും ദിനേന അനുഭവിക്കുന്നു.

തകർന്ന റോഡ്, കുഴികൾ, യാത്രാദുരിതം – ഇവയെല്ലാം നമ്മുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുന്നു. ഈ അവഗണനയ്ക്കും അലംഭാവത്തിനുമെതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയർത്തേണ്ട സമയമാണ്.

ഈ സമരസംഗമം വിജയിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. ഈ ദുരിതത്തിന് അറുതി വരുത്താൻ, ഉത്തരവാദികളെ ഉണർത്താൻ, നമ്മുടെ അവകാശങ്ങൾക്കായി ഒരുമിച്ച് നിൽക്കാം. നമുക്ക് സുരക്ഷിതവും നിർഭയവുമായ യാത്രാ സൗകര്യം ഒരുക്കേണ്ട സർക്കാർ സംവിധാനത്തെ ആലസ്യത്തിൽ നിന്നുണർത്താൻ നാം ഒരുമിച്ച് ഈ സമരത്തിന്റെ ഭാഗമാവണമെന്ന്  യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.