ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർക്ക് ഇത് കൂടുതൽ സഹായകരമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് റിസർവേഷൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഇത്തരമൊരു നടപടി പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ, ഈ വർഷം ഡിസംബറോടെ ആധുനിക ട്രെയിൻ റിസർവേഷൻ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
