ജില്ലയില്‍ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കും; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കല്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം, ബിഎല്‍എ-ബിഎല്‍ഒ യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. 1200 വോട്ടര്‍മാര്‍ക്ക് ഒന്ന് അടിസ്ഥാനത്തില്‍ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട ഓഫീസര്‍ പരിശോധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ആവശ്യപ്പെട്ടു. വോട്ടര്‍പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് പുതുതായി പേര് ചേര്‍ക്കുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും പ്രത്യേക പരിശോധന വേണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എ ജയശ്രീ, പി പി ശാലിനി, എം രേഖ, പി വി സുധീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

Next Story

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

Latest from Local News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം 2025-27ലെ  വനിതാ വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം 2025-27ലെ  വനിതാവിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ബിന്ദു ബാലകൃഷ്ണൻ

കനിവോർമകളിൽ ഒരു സായാഹ്നം; ടി.ഗണേഷ് ബാബുവിന്റെ സുഹൃത്തുകളും സഹപ്രവർത്തകരും കണയങ്കോട് പുഴയോരത്ത് ഒത്തുകൂടി

ടി.ഗണേഷ് ബാബുവിന്റെ സുഹൃത്തുകളും സഹപ്രവർത്തകരും കണയങ്കോട് പുഴയോരത്ത് ഒത്തുകൂടി. അന്തരിച്ച ഡി.സി.സി ട്രഷറർ ടി.ഗണേഷ്ബാബുവിന്റെ ഓർമകൾ പങ്കുവെക്കാൻ കണയങ്കോട് കോൺഗ്രസ് കമ്മറ്റിയുടെ

ഗാന്ധി സ്മൃതി യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ നൂറ്റഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിലേക്കുള്ള ഗാന്ധി സ്മൃതിയാത്രയ്ക്ക്