മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ മുത്തശ്ശിപ്പാറ. വനം വകുപ്പുമായി കായണ്ണ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായത്.

പാറയുടെ മുകളിലെത്തിയാല്‍ അറബിക്കടലും മലനിരകളും കാണാം. കൂടുതല്‍ ഹരിതഭംഗിയോടെ വയനാടിന്റെ വനപ്രദേശങ്ങളും വയലടയും ദൃശ്യമാകും. പയ്യോളി കടല്‍ തീരമാണ് മറുവശം. ശൈത്യകാലത്തെ കാഴ്ചകളാണ് കൂടുതല്‍ മനോഹരം.

ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് 10 ലക്ഷം രൂപയാണ് വനം വകുപ്പ് അനുവദിച്ചത്. ഇതുപയോഗിച്ച് നടപ്പാത, ഹാന്‍ഡ് റെയില്‍, ഇരിപ്പിടം തുടങ്ങിയവ നിര്‍മിക്കും. ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുന്നതോടൊപ്പം മൂന്ന് ടൂറിസം ഗൈഡുകളെയും അനുവദിക്കും. കുടിവെള്ളം, ശുചിമുറി എന്നിവക്കായി കായണ്ണ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഈ കേന്ദ്രത്തിലെത്തുന്ന 800 മീറ്റര്‍ റോഡ് വികസനത്തിന് 10 ലക്ഷവും നീക്കിവെച്ചു. സംരക്ഷണ വേലി, ഇരിപ്പിടം, സോളാര്‍ ലൈറ്റ്, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍ ശില്‍പം എന്നിവ വനം വകുപ്പ് ഒരുക്കും. റോഡ്, കുടിവെള്ളം, ടോയ്‌ലറ്റ്, വേസ്റ്റ് ബിന്‍ എന്നിവ പഞ്ചായത്തും നിര്‍മിക്കും. മുത്തശ്ശിപ്പാറയുടെ സമീപത്തെ ഗുഹയും ടൂറിസം സാധ്യത പരിശോധിച്ച് വികസിപ്പിക്കും. കുത്തനെയുള്ള പാറയിലൂടെ മുകളില്‍ കയറാന്‍ ട്രക്കിങ് സൗകര്യം ഒരുക്കും. നാടന്‍ ഭക്ഷണം നല്‍കുന്ന കഫ്റ്റീരിയ, ഹോം സ്റ്റേ തുടങ്ങിയ സൗകര്യങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

Next Story

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. കോളേജ്

Latest from Main News

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത. സർക്കാർ ജീവനക്കാരിൽ

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും

ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന

ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ആര്‍പിഎഫ് പ്രചാരണം

ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശവുമായി ഹൈക്കോടതി; പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി

ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും