ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. കോളേജ്

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനക്കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. വെള്ളനൂര്‍ കോട്ടോല്‍കുന്നില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നല്‍കിയ 5.1 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ 12 ക്ലാസ് മുറികളും വിശാലമായ സെമിനാര്‍ ഹാളും രണ്ട് കമ്പ്യൂട്ടര്‍ ലാബുകളും ഉള്‍ക്കൊള്ളുന്ന മൂന്നുനില അക്കാദമിക് ബ്ലോക്ക് ഇന്ന് (ജൂലൈ ഒന്ന്) വൈകീട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കാന്റീന്‍, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്‌ഫോം എന്നിവയും മന്ത്രി സമര്‍പ്പിക്കും. ചടങ്ങില്‍ അഡ്വ. പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പുതിയ അക്കാദമിക് ബ്ലോക്കും കാന്റീനും ഹോസ്റ്റലും നിര്‍മിച്ചത്. പി ടി എ റഹീം എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് വുഷു പ്ലാറ്റ്‌ഫോം നിര്‍മിച്ചത്. ഇതോടെ സ്വന്തമായി വുഷു പ്ലാറ്റ്‌ഫോം ഉള്ള സംസ്ഥാനത്തെ ആദ്യ കോളേജ് എന്ന നേട്ടവും സ്വന്തമായി. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് വുഷു ചാമ്പ്യന്മാരാണ്. സ്വന്തമായി ഫുട്‌ബോള്‍ ടര്‍ഫ് ഒരുക്കിയ ആദ്യ സര്‍ക്കാര്‍ കോളേജ് കൂടിയാണിത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചത്.

പുതുതായി ആരംഭിക്കുന്ന ഗേള്‍സ് ഹോസ്റ്റല്‍ ഇതര ജില്ലകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് വലിയ അനുഗ്രഹമാകും. പ്രവൃത്തി പൂര്‍ത്തീകരിച്ച ഗ്രൗണ്ട് ഫ്‌ളോറില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഷയങ്ങളിലായി മൂന്ന് യു ജി പ്രോഗ്രാമുകളും ഗണിത വിഷയത്തില്‍ ഒരു പി ജി പ്രോഗ്രാമുമാണ് കോളേജില്‍ നിലവിലുള്ളത്. 500ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹോസ്റ്റലും കാന്റീനും പുതിയ അക്കാദമിക് ബ്ലോക്കും ഫര്‍ണിഷ് ചെയ്യാന്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സമ്പൂര്‍ണ വൈഫൈ ക്യാമ്പസ് ആക്കി മാറ്റുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലാബിലേക്ക് കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ 15 ലക്ഷം രൂപയും പുതുതായി അനുവദിച്ചു. വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കാന്‍ സ്വന്തമായി ട്രാന്‍സ്‌ഫോമറും ഡീസല്‍ ജനറേറ്ററും ഒരുക്കിയിട്ടുണ്ട്. എംഎല്‍എ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് റോഡ് വീതികൂട്ടല്‍ പ്രവൃത്തി നടന്നുവരുന്നു. ഈ റോഡിന്റെ തുടര്‍വികസനത്തിനായി 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ക്യാമ്പസ് ഭിന്നശേഷി സൗഹൃദം ആക്കുന്നതിനായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഇക്കണോമിക്‌സില്‍ തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി റാങ്കുകള്‍ കോളേജിന് ലഭിക്കാറുണ്ട്. 2025ല്‍ രണ്ടാം റാങ്ക് ഉള്‍പ്പടെ ആദ്യ പത്തില്‍ നാല് റാങ്കുകളാണ് ലഭിച്ചത്. ഈ വര്‍ഷം നാക് ഗ്രേഡിങ്ങിന് തയാറെടുക്കുകയാണ് കുന്ദമംഗലം ഗവ. കോളേജ്.

Leave a Reply

Your email address will not be published.

Previous Story

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

Next Story

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

Latest from Local News

സിബീഷ് പെരുവട്ടൂർ പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടി ഏർപ്പെടുടുത്തിയ

പ്രശസ്ത നാടക നടൻ വിജയൻ മലാപറമ്പ് അരങ്ങൊഴിഞ്ഞു

നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അരങ്ങൊഴിഞ്ഞു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ മലാപ്പറമ്പ്.

കോഴിക്കോട് കാരപ്പറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും

2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി

കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി.

കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ അന്തരിച്ചു

നന്തിബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ കാർത്ത്യായനി,