2025 ജൂലായ് മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് ജോത്സ്യൻ വിജയൻ നായർ കോയമ്പത്തൂർ

അശ്വതി– ഗൃഹത്തില്‍ അറ്റകുറ്റപ്പണി നടത്തും. പുതിയ വാഹനങ്ങള്‍, വീട് എന്നിവ വാങ്ങും.ദേഹാരിഷ്ടങ്ങള്‍ ഉണ്ടാവും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. പല കേന്ദ്രങ്ങളില്‍ നിന്നും ധനലാഭം. കൃഷിയില്‍ നിന്ന് ലാഭം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരും. അധികാരികളില്‍ നിന്ന് ഗുണമുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍ നിന്ന് മാറി നില്‍ക്കണം. വീഴ്ച, ഒടിവ് എന്നിവ സംഭവിക്കാന്‍ ഇടയുണ്ട്. വീട്ടില്‍ പൂജാദി മംഗള കാര്യങ്ങള്‍ നടക്കും.

ഭരണിദൈവാനുകൂല്യം എല്ലാ കാര്യത്തിലും ഉണ്ടാകും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. മനസ്സിന് സുഖവും സ്വസ്ഥതയും ഉണ്ടാകും. പിതാവിന് രോഗമുക്തിയുണ്ടാകും. പൂര്‍വിക സ്വത്ത് അധീനതയിലാകും. ഭൂമി ,വാടകയിനത്തില്‍ വരുമാനം വര്‍ദ്ധിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വ്യവസായ സ്ഥാപനങ്ങള്‍ ജോലി ചെയ്യുന്നവര്‍ക്ക് പല അപകടങ്ങളും വന്നേക്കും. വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാകും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അധീനതയിലാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. വാഹനങ്ങളിൽ നിന്നും വരുമാനം ഉണ്ടാകും.

കാര്‍ത്തിക- അനാവശ്യ ചെലവുകള്‍. പൂര്‍വിക സ്വത്ത് അധീനതയിലാകും. ജോലിക്കാരെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. സുഹൃത്തുക്കളുമായി വാതുവെപ്പില്‍ വിജയം കൈവരും. ചിത്രകാരന്മാര്‍ക്ക് അനുകൂല സമയം. ചില പുതിയ കരാറുകളില്‍ ഏര്‍പ്പെടും. മുന്‍പ് ചെയ്ത സദ് പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കും. സാഹിത്യം, കല എന്നിവയില്‍ വ്യാപൃതനാവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷന്‍ സാധ്യത. കുടുംബസുഖം ഉണ്ടാവും. സാമ്പത്തിക നേട്ടം കൈവരും.

രോഹിണി -ഗൃഹത്തില്‍ പണമോ വിലപ്പെട്ട വസ്തുക്കളും നഷ്ടമാകും. ജാമ്യം നില്‍ക്കുക മധ്യസ്ഥത നില്‍ക്കുക എന്നിവയില്‍ നിന്ന് ഒഴിവാക്കണം. ദീര്‍ഘകാലമായി കാണാത്ത വ്യക്തികളെ കാണാന്‍ അവസരം ഉണ്ടാകും. തറവാട്ടില്‍ നിന്ന് മാറി താമസിക്കേണ്ടി വരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. പുതിയ വാഹനം വന്നുചേരും.

മകീര്യം -എല്ലാ പ്രവര്‍ത്തികളിലും പുരോഗതിയുണ്ടാകും. പലതരം സുഖങ്ങള്‍ അനുഭവിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സന്താന ജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. വാഹനത്തിന് റിപ്പയര്‍ ആവശ്യമായി വരും. ഭൂമിയുടെ ക്രയവിക്രയത്തില്‍ നഷ്ടം സംഭവിച്ചേക്കും. പല സംഗതികളിലും വൈകാരിക തീവ്രത പ്രദര്‍ശിപ്പിക്കുന്നത് കാണാം. സഹോദരങ്ങളും അയൽക്കാരും വളരെ സൗഹാര്‍ദ്ദ പൂര്‍വ്വം പെരുമാറും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം ഉന്നതി ദൃശ്യമാണ് .മോഷണത്തിനും ചൂഷണത്തിനും വിധേയമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കടബാധ്യതകള്‍ മധ്യസ്ഥത മുഖാന്തരം പരിഹരിക്കും.

തിരുവാതിര- ശത്രു ശല്യം വര്‍ദ്ധിക്കും. അനാവശ്യ ചിന്തകള്‍ മനസ്സിന് അലട്ടിക്കൊണ്ടിരിക്കും. വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഗുരു ജനങ്ങളുടെ അനുഗ്രഹത്തിന് മാത്രമാകും. കലാകാരന്മാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പണവും പ്രശസ്തിയും ലഭിക്കും. മാതാവിന് അസുഖങ്ങള്‍ പിടിപെടും. സഹോദരന്മാരില്‍ നിന്ന് ശത്രുതയുണ്ടാകും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിയേണ്ട സമയമായവര്‍ക്ക് കിട്ടേണ്ട ആനുകൂല്യത്തിന് തടസ്സങ്ങള്‍ നേരിടും.

പുണര്‍തം – പരസ്യങ്ങളുടെയും എഴുത്തുകളുടെയും അടിസ്ഥാനത്തില്‍ വിവാഹാലോചന നടക്കാനിടയുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കും. പൂര്‍വ്വിക സ്വത്ത് അനുഭവയോഗ്യമാകും. പൊതുവേ സാമ്പത്തിക നില തൃപ്തികരമാണ്. വിവാഹാലോചനകള്‍ തുടങ്ങും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാണ്. സര്‍വീസില്‍ പ്രമോഷന് സാധ്യത. ധനപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവും. പൊതുവെ സാമ്പത്തിക നില മെച്ചം. മാനസിക സന്തോഷം കുറയും. അയല്‍ക്കാരുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

പൂയം –വിദേശയാത്രയ്ക്ക് സാധ്യത. പുതിയ വീട് നിര്‍മ്മാണത്തിന് സാധ്യത. ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനത്ത് ജോലിക്ക് ശ്രമിച്ചാല്‍ സാധിക്കും. വിനോദയാത്രയ്ക്കും ഒത്തുചേരലിനുമായി ധാരാളം പണം വിനിയോഗിക്കും. മാനസികമായി സ്വസ്ഥതയും സമാധാനവും ഉണ്ടാവും. കര്‍മ്മരംഗം ഗുണകരം. വിദ്യാര്‍ത്ഥികള്‍ പഠനകാലത്തില്‍ അലസത പ്രകടിപ്പിക്കും.

ആയില്യം –വിദേശത്തു നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. ആരാധനാലയങ്ങളുടെ നന്മയ്ക്കായി പല ത്യാഗങ്ങളും അനുഷ്ഠിക്കും. ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയം കൈവരും. ജോലി സ്ഥിരത ഉറപ്പാക്കും. ശത്രു ശല്യമേറുമെങ്കിലും അത് പരാജയപ്പെടുത്തും. പെട്ടെന്നുള്ള അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗമുണ്ട്. കുടുംബസൗഖ്യം ഉണ്ടാകും. പലകാര്യങ്ങളിലും ത്യാഗ ബുദ്ധി പ്രകടിപ്പിക്കും. വാഹനങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തും. രക്ഷിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. മനസ്സിന് സന്തോഷം പകരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് പ്രമോഷന്‍. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ മികച്ച സ്ഥാനവും അംഗീകാരവും ലഭിക്കും.

മകം – ഗൃഹം നിര്‍മ്മിക്കും ഔഷധ വ്യാപാരികള്‍ക്ക് അനുകൂലസമയം. വാഹനങ്ങളും ഗൃഹോപകരണങ്ങളും വാങ്ങും. സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഗുണം. പൊതുവേ മനസ്സുഖം. പുതിയ വാഹനം മാറ്റിയെടുക്കും. സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ മൂലം അല്പം വിട്ടുനില്‍ക്കേണ്ടി വരും. ഫാക്ടറിയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. പിതാവിന്റെ അസുഖത്തിന് ശമനം ലഭിക്കും.

പൂരം -ദുഷ്ട വിചാരങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും. കര്‍മ്മരംഗത്ത് തിരിച്ചടികള്‍ ഉണ്ടാവും. കുടുംബ ജീവിതം അത്ര സുഖകരമായിരിക്കില്ല. മുന്‍കോപം നിമിത്തം കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യാന്‍ സാധിക്കില്ല. പുതിയ വാഹനം, ഭൂമി എന്നിവ ലഭിക്കും. സുഖകരമായ സാഹചര്യങ്ങള്‍ കഴിയും. അന്യന്റെ പണമെടുത്ത് ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബഹുമതികളും ലഭിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. പുണ്യ കാര്യങ്ങള്‍ ചെയ്യും. ഭാര്യയുമായി പിണങ്ങാന്‍ സാധ്യത.

ഉത്രം – വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സുഹൃത്തുക്കളുമൊത്ത് പുതിയ ബിസിനസ് തുടങ്ങും. കുടുംബത്തില്‍ സമാധാനമുണ്ടാകും. വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടും. വ്യാപാരം പുരോഗമിക്കും. മനസ്സിന് അസ്വസ്ഥത ഉണ്ടാവാന്‍ സാധ്യത.

അത്തം –വാതസംബന്ധമായ രോഗത്തിന് ആയുര്‍വേദ ചികിത്സ തേടും. കൂലിവേല ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കും. മേലാധികാരികളില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകും. മനസ്സമാധാനം കുറയും. വ്യവസായശാലകളില്‍ തൊഴില്‍ മുടങ്ങിയേക്കാം. സന്ധി സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദൂരയാത്രകള്‍ മാറ്റിവയ്ക്കും. ചെറു യാത്രകളെ കൊണ്ട് ഗുണമുണ്ടാകും. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും.

ചിത്ര- ഭാര്യാഭര്‍ത്താക്കന്മാര്‍ അകന്നേക്കും. ഉമാമഹേശ്വരി ക്ഷേത്ര ദര്‍ശനം വേണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിഘ്‌നങ്ങള്‍ നേരിടും. കര്‍മ്മരംഗം വലിയ ദോഷമില്ല. പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍. അപ്രതീക്ഷിതമായി മുന്‍ സുഹൃത്തുക്കളെ കാണും. പുണ്യ ക്ഷേത്രങ്ങളില്‍ പോകാനിടവരും. ഗൃഹത്തില്‍ പൂജാദികള്‍ നടത്തും. സാമ്പത്തിക നേട്ടം ഉണ്ടാവും. ജോലിസ്ഥലത്ത് സമാധാനവും സന്തോഷവും ഉണ്ടാകും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചു കിട്ടും.

ചോതി- നല്ല അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയില്ല. വിദ്യാലയങ്ങള്‍ നടത്തുന്നവര്‍ക്ക് അധികൃതരില്‍ നിന്ന് പ്രയാസങ്ങള്‍ നേരിട്ടേക്കും. വസ്തുവകകള്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങുമ്പോള്‍ അവകാശ തര്‍ക്കം കാരണം തടസ്സങ്ങള്‍ വന്നുചേരും. ദാമ്പത്യജീവിതം സുഖകരം ആയിരിക്കും. ഗൃഹത്തില്‍ പൂജാദി കാര്യങ്ങള്‍ നടത്തും. ക്ഷേത്രദര്‍ശനം ഉണ്ടാവും.

വിശാഖം -കര്‍ഷകര്‍ക്ക് നല്ല ആദായം ലഭിക്കും. വിഷമകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. ഭൂമി കൈമാറ്റം ചെയ്യുന്നതില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം. ഭാര്യാഗുണം. കര്‍മ്മരംഗം പുരോഗമിക്കും. സ്ത്രീജനങ്ങള്‍ക്ക് പുതിയ ആഭരണങ്ങള്‍ വന്നുചേരും. ചിന്തിച്ചിറപ്പിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഇഷ്ടജനവിയോഗം ഉണ്ടാവും. ഉപാസനാദിയായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക. ഈശ്വരാനുഗ്രഹം കൊണ്ട് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടും.

അനിഴം- എല്ലാ കാര്യങ്ങളിലും വിശാല വീക്ഷണം നിലനിര്‍ത്തും. സന്ദേശങ്ങള്‍ ഫലവത്താകും. അകാരണമായ ഭീതി മനസ്സിനെ ശല്യപ്പെടുത്തും. സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. ഓഹരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ സമയം. സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീടിനെ ആശ്രയിക്കേണ്ടി വന്നേക്കും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ വന്നുചേരും. വിദ്യാഭ്യാസത്തില്‍ പുരോഗതി ദൃശ്യം. തറവാട് സ്വത്തിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം.

തൃക്കേട്ട- കുടുംബാന്തരീക്ഷം പൊതുവേ സുഖകരമായിരിക്കും. ചെയ്യുന്ന പ്രവര്‍ത്തികളില്‍ ലാഭമുണ്ടാകും. സ്വര്‍ണമോ പണമോ നഷ്ടപ്പെടാനിടയുണ്ട്. പിതാവിന് ശ്രേയസ് വര്‍ദ്ധിക്കും. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കൈപ്പറ്റേണ്ടിവരും. വീട്ടാവശ്യത്തിനായി സാധനം കടം വാങ്ങേണ്ടിവരും. ജോലിസ്ഥലത്ത് ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉദയം ചെയ്യുകയും പരിഹരിക്കുകയും ചെയ്യും. ഒന്നിലധികം പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. കടംവാങ്ങിയും സുഖഭോഗങ്ങള്‍ക്കായി ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഉണ്ടാകും. വാക്കു തര്‍ക്കങ്ങളില്‍ നിന്ന് കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്. മാസാവസാനം സ്വസ്ഥത ഉണ്ടാവും.

മൂലം –മനസ്സിന് സ്വസ്ഥത കുറയുന്ന സമയമാണ്. കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവരും. സാമ്പത്തിക ഞെരുക്കത്താൽ കടം വാങ്ങേണ്ട അവസ്ഥ വന്നുചേരും. സ്വന്തമായി ചെറിയ ബിസിനസുകള്‍ ചെയ്യാന്‍ ശ്രമിക്കും. മെല്ലെ വിജയം ഉണ്ടാകും. സ്‌നേഹിതന്മാര്‍ സഹായമുണ്ടാകുന്നതാണ്. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ അവസരം ഉണ്ടാകും. മക്കളുടെ ജോലിയില്‍ ഗുണം കുറയുന്നതാണ്. വിദേശത്തേക്ക് ജോലിക്ക് ശ്രമിച്ചാല്‍ ഗുണം. സാങ്കേതികമായി പഠിച്ചവര്‍ക്ക് ജോലി കിട്ടാന്‍ ഇടയുണ്ട്. ഉപരിപഠനത്തിന് ശ്രമിച്ചാല്‍ ഗുണമാണ്.

പൂരാടം-വ്യാപാരത്തില്‍ പെട്ടെന്ന് ലാഭം. യാത്രകളില്‍ നിന്ന് ലാഭമുണ്ടാകും. കൂട്ടുകാരുമായോ ജോലിക്കാരുമായോ അഭിപ്രായ ഭിന്നത ഉണ്ടാകും. പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കമിടും. കുടുംബത്തില്‍ ബന്ധജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാകും. പല പ്രതീക്ഷകളും ഫലവത്താവുന്ന സമയമാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതി ഉണ്ടാകും. അവനവന്റെ പ്രയത്‌നങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. കുടുംബത്തില്‍ നിന്നോ സഹോദരന്മാരിൽ നിന്നോ അഭിവൃദ്ധി ഉണ്ടാവും. സദ്യകള്‍ക്കും വിരുന്നിനും വേണ്ടി പണം ചെലവഴിക്കും.

ഉത്രാടം –ചെറു യാത്രകള്‍ നടത്തുകയും അത് പ്രയോജനപ്പെടുകയും ചെയ്യും. ചില കാര്യങ്ങളില്‍ ഉറച്ചു തീരുമാനമെടുക്കാന്‍ വിഷമിക്കും. കലാകാരന്മാര്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് അനുകൂലസമയം. കുടുംബസ്വത്തിനെ ചൊല്ലി അഭിപ്രായവ്യത്യാസം വന്നുചേരും. മാനസികമായി ഏകാഗ്രത ആവശ്യമുള്ള തൊഴിലുകള്‍ ഏറ്റെടുക്കും. നിസ്സാരമായ വ്യക്തികള്‍ ശല്യം ഉണ്ടാകുമോ എന്ന് ഭയം. പുതിയ ബിസിനസ് ആരംഭിക്കും. ഭാര്യയുമായി പിണങ്ങേണ്ടി വരും. വൈദ്യശാസ്ത്രമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

തിരുവോണം- ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും കൂടുതല്‍ വരുമാനം ഉണ്ടാകും. ജോലി നേടാനുള്ള അധ്വാനം ഫലവത്താകും. പുതിയ ഭൂമി വാഹനം എന്നിവര്‍ കൈവശം വന്നുചേരും. കടംകൊടുത്ത പണം തിരികെ കിട്ടാന്‍ കാലതാമസം. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തുക്കള്‍ തിരികെ ലഭിക്കും. എല്ലാ കാര്യങ്ങളിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക് അനുകൂലസമയം. ജോലിക്ക് വേണ്ടി പണം ചെലവഴിക്കും. തസ്‌കര ശല്യം കാണുന്നുണ്ട്. ജോലിയില്‍ പ്രമോഷന്‍ സാധ്യത.

അവിട്ടം-സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നല്‍കേണ്ടിവരും. പിതൃ സ്വത്ത് ഭാഗിച്ച് കിട്ടാനിടയുണ്ട്. ആഡംബര വസ്തുക്കള്‍ വാങ്ങും. ജോലിസ്ഥലത്ത് ശാന്തത. ഗൃഹനിര്‍മ്മാണം ആരംഭിക്കും. സന്താനങ്ങള്‍ പരീക്ഷകളില്‍ നല്ല വിജയം കൈവരും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ഹര്‍ജികള്‍, എഴുത്തുകള്‍ എന്നിവ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. വീട് മാറി താമസിക്കേണ്ടിവരും. മുതലുകള്‍ നഷ്ടപ്പെടാനിടയുണ്ട്. ജോലിസ്ഥലം മാറി പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകും. ഗൃഹത്തില്‍ ചില മംഗള കാര്യങ്ങള്‍ നടത്തും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.

ചതയം- ക്ഷേത്രദര്‍ശനം കൊണ്ട് മനസ്സ് ശുദ്ധമാകും. കര്‍മ്മരംഗം സ്ഥിരപ്പെടും. ശിരോ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസം വേണ്ടിവരും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണ്. ബിസിനസില്‍ മാറ്റങ്ങള്‍ വരുത്തും. അന്യദേശത്തുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തും. സ്വന്തമായി കച്ചവടം തുടങ്ങി അതില്‍ വിജയം കൈവരിക്കും. സ്ഥാപനത്തില്‍ തസ്‌കര ശല്യം ഉണ്ടാവും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ ഉണ്ടാവും. മനസ്സ് വ്യാകുലപ്പെടും. തര്‍ക്കങ്ങള്‍ പരിഹരിക്കും.

പൂരുരുട്ടാതി -ശരീര സുഖം കൂടും. ഭൂമിയോ വീടോ വാങ്ങാന്‍ അവസരം ഉണ്ടാകും. ബിസിനസില്‍ ആദായ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. പിതൃ സ്വത്തിനു വേണ്ടി വ്യവഹാരം നടത്തേണ്ടി വരും. യുവജനങ്ങളുടെ വിവാഹം തീരുമാനത്തിലെത്തും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ വ്യാകുലപ്പെടുത്തും. കര്‍മ്മ രംഗത്തുള്ള വിരമിക്കാന്‍ ശ്രമിക്കും. സ്വന്തം ജനങ്ങളില്‍ നിന്ന് സഹകരണം ഉണ്ടാവില്ല. കര്‍മ വ്യാപാര മണ്ഡലങ്ങളില്‍ അപ്രതീക്ഷിതമായ വിപരീത തിരിച്ചടികള്‍ ഉണ്ടാവും. സഹോദരന്റെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാവും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കും. സ്ത്രീജനങ്ങള്‍ മുഖേന ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും.

ഉത്രട്ടാതി -അധ്വാന ഭാരവും ചുമതലയും വര്‍ദ്ധിപ്പിക്കും. പൂര്‍വിക സ്വത്ത് അധീനതയിലാകും. വാഹനാപകടത്തില്‍ രക്ഷപ്പെടും. ഭാര്യയുടെ വീട്ടുകാരുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍. വിറ്റ സ്ഥലം തന്നെ തിരിച്ചു വാങ്ങിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ക്ക് ചില വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. അന്യസ്ത്രീകളുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. സഹായിച്ച സുഹൃത്തുക്കള്‍ തന്നെ വിരോധികളായി മാറും.

രേവതി– സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറുകയാല്‍ മാന്യത നേടും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യം. കാവുകളില്‍ ഉത്സവം നടത്താന്‍ മുന്നോട്ടിറങ്ങും. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. അസുഖത്തെ തുടര്‍ന്ന് ആശുപത്രിവാസം. പുതിയ വീട്ടില്‍ താമസിക്കാന്‍ ഇടയാവും. മന്ദഗതിയിലുള്ള ബിസിനസ് പുരോഗമിക്കും. സഹോദരിയുടെ മരണം മനസ്സിനെ വിഷമിപ്പിക്കും. കാര്യമില്ലാത്ത ഓരോ കാര്യങ്ങള്‍ മനസ്സ് വിഷമിക്കും. ഭാര്യയുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

Next Story

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു

Latest from Main News

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും. ജൂലൈ