മേപ്പയ്യൂരിൽ അസൗകര്യങ്ങളിൽ വീ‌ർപ്പുമുട്ടിയിരുന്ന സ്ഥാപനങ്ങൾക്ക് ശാപമോക്ഷം

മേപ്പയ്യൂരിൽ വിവിധസ്ഥാപനങ്ങൾക്ക് ആസ്ഥാനമാകുന്നു. അസൗകര്യങ്ങളിൽ വീ‌ർപ്പുമുട്ടിയിരുന്ന മേപ്പയ്യുർ പോലീസ് സ്റ്റേഷൻ, മേപ്പയ്യൂർ സബ്ബ് റജിസ്ട്രാർ ഓഫീസ്, കൊഴുക്കല്ലൂർ വില്ലേജ് ഓഫീസ് എന്നീ  സ്ഥാപനങ്ങൾക്ക് ശാപമോക്ഷമാകുന്നു. ഈ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം പണിയാൻ സ്ഥലത്തിന് അനുമതിയായി.

പോലീസ് സ്റ്റേഷന് 30 സെന്റ് സ്ഥലവും സബ്ബ് റജിസ്ട്രാർ ഓഫീസിന് 10 സെന്റ് സ്ഥലവും കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിന് 15 സെന്റ് സ്ഥലവുമാണ് കലക്ടർ അനുവദിച്ചത്. കൊഴുക്കല്ലുർ വില്ലേജിലെ റവന്യൂ ഭൂമിയിലാണിത്. വാടക കെട്ടിടങ്ങളെ ആശ്രയിച്ചു കൊണ്ടിരുന്ന പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്ക് നരക്കോട് സെൻ്ററിനടുത്ത് കെട്ടിടമാകും.

ഇതിനായി കൊയിലാണ്ടി തഹസിൽദാർ (എൽ. ആർ) സി സുബൈർ, ഡെപ്യൂട്ടി തഹസീൽദാർ എം ഷാജി, താലൂക്ക് സർവ്വേയർ കെ പി സജിത, കൊഴുക്കല്ലൂർ വില്ലേജ് ഓഫീസർ കെ ഗിരീഷ്, മേപ്പയ്യൂ‌ർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, വൈസ് പ്രസി‌ണ്ട് എൻ പി ശോഭ, മേപ്പയ്യൂ‌ർ സി ഐ ഇ കെ ഷിജു എന്നിവരുടെയും നേതൃത്വത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തി. കെട്ടിടങ്ങളുടെ പണി താമസിയാതെ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ പറഞ്ഞു.

മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ കെട്ടിടനിർമാണം  അവസാന ഘട്ടത്തിലാണ്. 50 ലക്ഷം രൂപ ചെലവിലാണ് മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസിന് കെട്ടിടം പണി പുരോഗമിക്കുന്നത്. ഇത് മേപ്പയ്യൂർ ടൗണിനടുത്ത് തന്നെയാണ്. വിളയാട്ടൂർ ഗവ.എൽ പി സ്കൂൾ കെട്ടിടത്തിൻ്റെ പണി ഇതിനകം പൂർത്തിയായി. ടി .പി രാമകൃഷ്ണൻഎം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്.

Leave a Reply

Your email address will not be published.

Previous Story

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി

Next Story

വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു.

Latest from Local News

കോഴിക്കോട്ഗവ : മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 20-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ : മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 20-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3

എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവല്‍: സ്വാഗതസംഘം ഓഫിസ് തുറന്നു 

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ‘കേരള എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവലി’ന്റെ സ്വാഗതസംഘം

കൊയിലാണ്ടിയിൽ ഹോട്ടൽ-റെസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ മാർച്ച്

കൊയിലാണ്ടി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ പന്തം കൊളുത്തി

താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് ഗൗരവകരമായി പരിശോധിക്കണം: പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി :  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് കൊയിലാണ്ടി നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4