സൂംബ പരിശീലനം തുടരണം: ബാലസംഘം സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വിദ്യാലയങ്ങളിലെ സൂംബ പരിശീലനം തുടരുമെന്ന നിലപാടുമായി ബാലസംഘം രംഗത്തെത്തി. ഏരിയാ കേന്ദ്രങ്ങളിൽ സൂംബ ഡാൻസ് അവതരിപ്പിച്ച് സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ബാലസംഘത്തിന്റെ തീരുമാനം.

സമൂഹത്തെ പുറകോട്ട് നയിക്കാൻ ശ്രമിക്കുന്ന മതാഭിപ്രായങ്ങളെ ആധുനിക സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. “സുംബയ്ക്ക് എന്താണ് കുഴപ്പം?” എന്ന ചോദ്യവുമായാണ് ബാലസംഘം പ്രതിഷേധം ഉയർത്തിയത്.

കുട്ടികൾ തമ്മിൽ കൂട്ടായ്മ വളർത്തുകയും, “ജീവിതമാണ് ലഹരി” എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന പഠനപ്രവർത്തനമായ സൂംബക്കെതിരെ ചില മതസംഘടനകൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ പുതിയ തലമുറയ്ക്കെതിരായ വെല്ലുവിളിയാണെന്നും, മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന പുതിയ മാർഗങ്ങളിലൊന്നാണ് സൂംബയെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ഏരിയാ കേന്ദ്രങ്ങളിൽ കുട്ടികളെ അണിനിരത്തി സൂംബ ഡാൻസ് അവതരണം നടത്താനാണ് ബാലസംഘത്തിന്റെ തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ബാലസംഘം സുംബ ഡാൻസ് പരിപാടികൾ സംഘടിപ്പിക്കും.

 

 

Ask ChatGPT

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ദയനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Next Story

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 30.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Main News

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.  ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14

സൂറത്തിലെ വ്യവസായിയായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ വെച്ച് അജ്ഞാതർ ആക്രമിച്ചു

 സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ

ഗുരുവായൂരിൽ വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ