കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി നീട്ടണം: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്.

 

കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി 2026 മാർച്ച് 31 വരെ നീട്ടണമെന്ന് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ പല നികുതി ദായകർക്കും ആംനസ്റ്റി സ്കീമിന് കീഴിലുള്ള പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്നില്ല. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴി ക്യു ആർ കോഡ് സ്കാനിങ് ഉപയോഗിച്ചുള്ള യുപിഐ പണമിടപാട് സംവിധാനം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം ഇടപാടുകൾക്ക് ദൈനംദിന ഇടപാട് പരിധിയുള്ളതുകൊണ്ട് ഇത് മുഖേനെയുള്ള പണമിടപാട് പൂർത്തീകരിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല ആംനംസ്റ്റി സ്കീമിൽ ഉൾപ്പെടുത്താവുന്ന മുൻകാല നികുതി ബാധ്യതകൾ കണക്കാക്കുന്നതിന് പഴയകാല രേഖകൾ വീണ്ടെടുക്കുന്നതിനും വ്യവസ്ഥകളിൽ വ്യക്തത തേടുന്നതിനും പല വ്യാപാരികൾക്കും കൂടുതൽ സമയം ആവശ്യവുമാണ്. സ്‌കീമിനെ കുറിച്ച് വ്യാപാരികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ കൂടി കഴിഞ്ഞാൽ നിലവിലെ കുടിശ്ശിഖകളിൽ കുറേയധികം പിരിച്ചെടുക്കുവാനും സാധിക്കും .

കോഴിക്കോട്ട് എത്തിയ ബഹുമാനപ്പെട്ട കേരള ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനെ സന്ദർശിച്ച് അസോസിയേഷൻ ഭാരവാഹികൾ നിലവിലെ ആംനെസ്റ്റി സ്കീം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് നികുതി ദായകരും ടാക്സ് പ്രാക്ടീഷണർമാരും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും മന്ത്രിക്ക് ഇക്കാര്യങ്ങൾ സൂചിപ്പിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്തു.

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് സംസ്ഥാന പ്രസിഡന്റ് മസൂദ്.കെ, മുൻ വർക്കിംഗ് പ്രസിഡന്റ് തോമസ്.കെ.ഡി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അജയകുമാർ പേരാമ്പ്ര, സെക്രട്ടറി സതീശൻ കൊയിലാണ്ടി, ട്രഷറർ ഷാജിചന്ദ്രൻ, നോർത്ത് സോൺ സെക്രട്ടറി മനോജ്, നാനാശാന്ത്, ശ്രീകുമാർ എന്നിവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ചെറിയ പുല്ലാളി രാജൻ അന്തരിച്ചു

Next Story

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ദയനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,