പേരാമ്പ്ര സീഡ് ഫാം കവാടവും സെയില്‍സ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മിച്ച കവാടത്തിന്റെയും സെയില്‍സ് കൗണ്ടറിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 15.5 ലക്ഷം രൂപ വകയിരുത്തിയാണ് ആകര്‍ഷകമായ കവാടവും വില്‍പന കേന്ദ്രവും നിര്‍മിച്ചത്. കൃഷി എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി ജമീല അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു മുഖ്യാതിഥിയായി. ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം സി എം സജു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രൂപ നാരായണന്‍, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ പി സുനില്‍കുമാര്‍, ആയിഷ മങ്ങാട്ട്, കൃഷി അസിസ്റ്റന്റ് സിന്ധു രാമന്‍, ഓവര്‍സിയര്‍ എം.എസ് ജിതേഷ്, പി നാരായണന്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അറബിക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ

Next Story

പേവിഷബാധയെതിരേ ബോധവത്കരണ ക്ലാസുകൾ: ജൂൺ 30ന് എല്ലാ സ്‌കൂളുകളിലും

Latest from Local News

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി

സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു

നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

നന്തി വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ അന്തരിച്ചു

നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ