കുറ്റ്യാടിയെ ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനലിലേക്ക് നീങ്ങി. സമീപകാലത്ത് ക്രിമിനൽ പശ്ചാത്തലത്തിൽ വലിയ വിവാദം സൃഷ്ടിച്ച രാസലഹരി കേസിനെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ മഹിളാ നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പോലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയായിരുന്നു. സ്റ്റേഷൻ ഗേറ്റിൽ പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞെങ്കിലും പ്രതിഷേധക്കാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻറ് എ.ടി. ഗീത അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.ടി. ജയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ബാലമണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കൊരങ്കോടൻ, മൊയതു കൊരങ്കോടൻ, കെ.കെ. നഫീസ, യു.വി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് ഭാരവാഹികളായ കെ. ഷമീന, ലീബ സുനിൽ, കെ.പി. ശ്രീനിജ, അനുഷ പ്രദീപ്, സജീഷ് എടകുടി, വനജ ഒ, വി.പി. ഗീത, തായന ബാലമണി, സെറീന പുറ്റങ്ങി, ബീന എലിയാർ, രഞ്ജിനി രാജഗോപാൽ, ശാലിനി, ശ്രീജ തറവട്ടത്ത്, ലീല ആര്യങ്കാവിൽ, ബീന കുളങ്ങരത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.