ഐസിഎസ് സ്കൂളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷ വിജയികൾക്ക് അനുമോദനസദസ്

കൊയിലാണ്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരമർപ്പിച്ച് അനുമോദനസദസ് ഐസിഎസ് സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിജയിച്ച വിദ്യാർത്ഥികളോടൊപ്പം അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ഐസിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഷെമീമ് അലി അധ്യക്ഷനായിരുന്നു. ഐസിഎസ് സ്ഥാപകനും വൈസ് ചെയർമാനുമായ സിദ്ധിഖ് കൂട്ടുമുഖം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അംഗീകാരമായി ഈ ചടങ്ങ് മാറിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പരിശ്രമം, കഴിവ്, പ്രതിബദ്ധത എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. സർവശക്തന്റെ അനുഗ്രഹത്തോടെ അവർക്ക് ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ ഐസിഎസ് മാനേജർ സാലിഹ് ബാത്ത്, എജുകേർ സിഇഒ ജിംഷാദ്, ഐസിഎസ് സെക്രട്ടറി കൂടിയായ മുനിസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ, പി.റ്റി.എ പ്രസിഡണ്ട് അൻവർ, മദ്രസ സദർ മുഅല്ലിം മുഹമ്മദ് ഉസ്താദ്, രജീഷ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിക്ക് ഹാദി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

Next Story

കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

Latest from Local News

കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

കുറ്റ്യാടിയെ ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനലിലേക്ക് നീങ്ങി.

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു. കാവും വട്ടം യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ : ശിവകുമാരി (റിട്ട: അദ്ധ്യാപിക

പേവിഷബാധയെതിരേ ബോധവത്കരണ ക്ലാസുകൾ: ജൂൺ 30ന് എല്ലാ സ്‌കൂളുകളിലും

കോഴിക്കോട്: പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ജൂൺ 30ന് ജില്ലയിലെ എല്ലാ സ്‌കൂൾ അസംബ്ലികളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പേരാമ്പ്ര സീഡ് ഫാം കവാടവും സെയില്‍സ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മിച്ച കവാടത്തിന്റെയും സെയില്‍സ് കൗണ്ടറിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00