നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ നന്തിയിൽ യൂത്ത് ലീഗ് നാഷണൽ ഹൈവേ ഉപരോധം,സംഘർഷം,അറസ്റ്റ്

 

നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെടിട്ട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നിസ്സംഗതക്കെതിരെ നന്തിയിൽ യൂത്ത് ലീഗ് ഹൈവേ ഉപരോധിച്ചു.

യൂത്ത് ലീഗ് നേതാക്കളായ കെ.കെ റിയാസ്,പി കെ മുഹമ്മദലി എന്നിവരെ അടങ്ങിയ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.റെയിൽവേ മേൽപാലത്തിൻ്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. മനുഷ്യാവകശ കമ്മീഷൻ പോലും ഇടപെട്ടിട്ട് കേന്ദ്ര കേരള സർക്കാറുകൾ നിസ്സംഗത പാലിക്കുകയാണ്.

മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് വകുപ്പിൻ്റെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെയും സ്വമേതയാ കേസ് എടുത്തിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര കേരള സർക്കാറുകളുടെ നിസ്സംഗതക്കെതിരെയും സ്ഥലം എം എൽഎയുടെയും പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും യൂത്ത്ലീഗ് വരും ദിവസങ്ങളിൽ സമരം ഗക്തമാക്കും

Leave a Reply

Your email address will not be published.

Previous Story

പോസ്റ്റ് ഓഫീസുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം. മാറ്റം ഓഗസ്റ്റ് മുതൽ

Next Story

അരിക്കുളം ചെറിയ പുല്ലാളി രാജൻ അന്തരിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.

പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടത് ഒരു ജീവൻ

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച

സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ പുസ്തക പ്രകാശനം നടത്തി

സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ

കൊയിലാണ്ടി ജോയിൻ്റ് ആർ.ടി.ഒ ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച് നടത്തി

കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആർ.ടി.ഒ ഓഫീസിലെ സമയ നിയന്ത്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ