കുറ്റ്യാടിയിൽ വയോജന പീഡനവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കുറ്റ്യാടി: സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ മേഖല ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും വയോജന പീഡന വിരുദ്ധ ദിനാചരണവും കുറ്റ്യാടിയിൽ സംഘടിപ്പിച്ചു. കോരി ചൊരിയുന്ന മഴയും സംഘാടനസ്ഥലത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്ലായ്മയും അവഗണിച്ച് പഴയ ബസ്‌റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടി ശ്രദ്ധേയമായി.

സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ. ഗോവിന്ദൻകുട്ടി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. “വയോജന പീഡനം വരുന്ന വഴിയും, തട്ടിമാറ്റി ഉയരാനുള്ള വഴിയും” എന്ന വിഷയത്തിൽ കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് കുഞ്ഞിക്കേളു നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ടി.എം. അഹമ്മദ്, മുകുന്ദൻ മാസ്റ്റർ, ഇ.സി. ബാലൻ, ബാലൻ തിനൂർ, നീലകണ്ഠൻ മാസ്റ്റർ, കെ.കെ. രാഘവൻ, ഡൽഹി കേളപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏകദേശം 35 പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.