പൊതുജനാരോഗ്യത്തിന് ഭീഷണി; വ്യാജ ആയുർവേദ കേന്ദ്രങ്ങൾക്കെതിരെ എ.എം.എ.ഐ രംഗത്ത്

പേരാമ്പ്ര : ആയുർവേദത്തിന്റെ മറവിൽ യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെൻ ഒരു വെൽനസ് സെന്ററിൽ നടന്ന പോലീസ് റെയ്ഡും അതിനെത്തുടർന്നുണ്ടായ അറസ്റ്റുകളും ചൂണ്ടിക്കാട്ടി, ഇത്തരം വ്യാജവൈദ്യ സ്ഥാപനങ്ങൾ പൊതുജനാരോഗ്യത്തിനും ആയുർവേദത്തിന്റെ സൽപേരിനും ഭീഷണിയാണെന്ന് എ.എം.എ.ഐ ഭാരവാഹികൾ പേരാമ്പ്ര പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഈ സ്ഥാപനത്തിനെതിരെ സംഘടനയുടെ സംസ്ഥാന നേതൃത്വം മുമ്പ് തന്നെ ബഹു കേരള മുഖ്യമന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും, എന്നാൽ പരാതി താഴെത്തട്ടിലേക്ക് അന്വേഷണത്തിനായി വന്നപ്പോൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി എ.എം.എ.ഐ ഭാരവാഹികൾ പറഞ്ഞു. പരാതി താഴെ തട്ടിലേക്ക് വന്ന സമയത്ത്, ‘അങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല’ എന്ന റിപ്പോർട്ടാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ റിപ്പോർട്ടിന് വിരുദ്ധമായി അവിടുന്ന് ആളുകളെ പിടികൂടുകയും അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി തെളിയുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ഇത് നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.

ആയുർവേദ മേഖലയിൽ ഇന്ന് ധാരാളം വനിതാ ഡോക്ടർമാർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വ്യാജ സ്ഥാപനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും ഈ മേഖലയിലെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കും സൽപ്പേരിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. “ആയുർവേദം എന്ന മഹത്തായ ചികിത്സാ ശാസ്ത്രത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ വനിതാ ഡോക്ടർമാർക്ക് പൊതുസമൂഹത്തിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാൻ ഇടയാക്കും. ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ്,”

വ്യാജ വൈദ്യവും, ആയുർവേദത്തിന്റെ തത്വങ്ങൾ പാലിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും, രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ ചികിത്സാരീതികൾ നൽകി സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്യുന്നത് വ്യാപകമാണ്. ഇത് പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിയമപാലകരുടെയും ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകളും നിരീക്ഷണവും ഇല്ലാത്തതാണ് ഇത്തരം സ്ഥാപനങ്ങൾ പെരുകാൻ പ്രധാന കാരണമെന്ന് എ.എം.എ.ഐ ആരോപിച്ചു. പൊതുജനാരോഗ്യ ബിൽ, ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ആക്ട്, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട്, എന്നിവ നിലവിൽ വന്നിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ യാതൊരു മാനദണ്ഡങ്ങളും പരിഗണിക്കാതെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് അംഗീകാര ലൈസൻസ് നൽകുന്നത്. “ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും തയ്യാറാകണം. അല്ലാത്തപക്ഷം, ആയുർവേദം എന്ന മഹത്തായ ചികിത്സാ ശാസ്ത്രത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും,” എ.എം.എ.ഐ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ആയുർവേദ ചികിത്സ തേടുന്നവർ അംഗീകൃത ഡോക്ടർമാരെയും സ്ഥാപനങ്ങളെയും മാത്രം സമീപിക്കാൻ ശ്രദ്ധിക്കണമെന്നും, വ്യാജ ചികിത്സകരെ തിരിച്ചറിയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എ.എം.എ.ഐ ഓർമ്മിപ്പിച്ചു. ആയുർവേദത്തിന്റെ സൽപേര് സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന് ശരിയായ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനും എ.എം.എ.ഐ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ഡോ. അഭിലാഷ് ബി.ജി (എ.എം.എ.ഐ ജില്ലാ പ്രസിഡൻ്റ്), ഡോ. സുഗേഷ് കുമാർ ജി.എസ് (എ.എം.എ.ഐ കോഴിക്കോട് സോൺ സെക്രട്ടറി), ഡോ. വിപിൻദാസ് കെ (എ.എം.എ.ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്), ഡോ. ഷീന സുരേഷ് (എ.എം.എ.ഐ പേരാമ്പ്ര ഏരിയാ പ്രസിഡൻ്റ്), ഡോ. എം. മേനക (എ.എം.എ.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; യൂത്ത് ലീഗ് പ്രതിഷേധ സമരം നാളെ

Next Story

വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്കെതിരെ മതമൗലികവാദമുയർത്തുന്നത് അപകടകരം ; തോമസ് കെ.തോമസ് എം.എൽ എ

Latest from Main News

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

രാമായണ പ്രശ്നോത്തരി – 18

നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ   ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം  

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്

വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത്  ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്

ജീവിതം തിരികെനല്‍കി ഷോര്‍ട്ട് സ്റ്റേ ഹോം; മകളുടെ കൈപിടിച്ച് സെല്‍വി മടങ്ങി

ഒരു മാസത്തോളമായി വെള്ളിമാട്കുന്ന് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അന്തേവാസിയായിരുന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ധനസെല്‍വി മകളുടെ കൈപിടിച്ച് യാത്രതിരിച്ചു. ഉദ്യോഗസ്ഥരുടെയും സാമൂഹിക