വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്കെതിരെ മതമൗലികവാദമുയർത്തുന്നത് അപകടകരം ; തോമസ് കെ.തോമസ് എം.എൽ എ

കോഴിക്കോട്: വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ കൊണ്ടുവരുന്ന നൂതന പദ്ധതികളെ മതമൗലികവാദമുയർത്തി തടയാൻ ശ്രമിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് എൻ സി പി സംസ്ഥാന പ്രസിഡണ്ട് തോമസ് കെ.തോമസ് എം എൽ എ അഭിപ്രായപ്പെട്ടു. കോഴിക്കോട് നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ -എൻ എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . എൻ എസ് ടി എ സംസ്ഥാന പ്രസിഡൻറ് വിനോദ് മേച്ചേരി ആധ്യക്ഷം വഹിച്ചു .സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു .

വിദ്യാഭ്യാസ മേഖലയിൽ സമീപകാലത്ത് ഉണ്ടായികൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെഅധ്യാപക സമൂഹം ജാഗരൂഗരാകണമെന്നും മതേതര- ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകരായി അധ്യാപകർ മാറണമെന്നും മന്ത്രി പറഞ്ഞു .എൻസിപി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ. വർക്കല ബി രവികുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമാരായ പി കെ രാജൻ മാസ്റ്റർ, അഡ്വ.പി എം സുരേഷ് ബാബു എന്നിവർ മുഖ്യാതിഥികളായി. എൻ എസ് ടി എ ജനറൽ സെക്രട്ടറി പി മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു .സംസ്ഥാന സെക്രട്ടറി രൂപേഷ് മഠത്തിൽ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. മുക്കം മുഹമ്മദ്, കെ കെ ശ്രീഷു ,പി പവിത്രൻ , കെ പി സുധീഷ് ശ്രീജ പാലക്കാട് ,സായൂജ് ശ്രീമംഗലം ,എം കെ ബബിത, ബിജിത കോമത്ത്, ദിവ്യ ബിജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.