എൻ വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ പ്രതിഷേധ സംഗമം

കൊയിലാണ്ടി: മനുഷ്യാവകാശ പ്രവർത്തകൻ എൻ.വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രമുഖ പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എസ് .പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കരുതെന്ന് ഉദയകുമാർ പറഞ്ഞു. ഭരണ കൂട ഭീകരതയാണ് പോലിസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ.വി. ബാലകൃഷ്‌ണനെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണം. വിജയരാഘവൻ ചേലിയ അധ്യക്ഷനായി. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ,
അഡ്വ: കെ. പ്രവീൺകുമാർ, അരുൺ മണമൽ, എ.അസിസ്, ടി.ടി.ഇസ്‌മയിൽ, എൻ വി മുരളി, വിജയരാഘവൻ ചേലിയ കെ.കെ സുരേന്ദ്രൻ വയനാട്, കെ.ശ്രീകുമാർ. , വിനോദ് പയ്യട, വേണുഗോപാൽ കുനിയിൽ, സമദ് പൂക്കാട്, സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രശാന്ത് ബാവ , പ്രിയേഷ് കുമാർ, സനൽകുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം ലോകത്തിന് മാതൃകയൊരുക്കല്‍ -മന്ത്രി വി ശിവന്‍കുട്ടി

Next Story

നാലര കോടിയുടെ വികസന പ്രവൃത്തികള്‍; മുഖച്ഛായ മാറ്റത്തിനൊരുങ്ങി എ സി ഷണ്‍മുഖദാസ് സ്മാരക ആശുപത്രി

Latest from Local News

വെള്ളയില്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍: യോഗം ചേര്‍ന്നു

വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗം ചേര്‍ന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍

പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്.  ഇന്ന് രാവിലെ 9 മണിക്കാണ് ബൈക്ക് കണ്ടെയിനര്‍ ലോറിക്കിടിച്ച് അപകടമുണ്ടായത്.  അപകടത്തില്‍