ഹെൽമറ്റ് നിര്‍ബന്ധവും ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും; പുതിയ ജാഗ്രതയോടെ കേന്ദ്ര ഗതാഗത മന്ത്രാലയം

ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വര്‍ധിച്ച പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇനി മുതൽ ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) നിര്‍ദ്ദേശിച്ച സ്‌പെസിഫിക്കേഷനുകൾക്ക് അനുസൃതമായി രണ്ട് ഹെല്‍മറ്റുകൾ കമ്പനികള്‍ വാഹനത്തിന് ഒപ്പം നല്‍കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

പിന്നീട്, 2026 ജനുവരി 1 മുതൽ നിര്‍മ്മിക്കുന്ന എല്ലാ L2 വിഭാഗത്തിലുള്ള ഇരുചക്രവാഹനങ്ങളിലും IS14664:2010 സ്റ്റാൻഡേര്‍ഡിനുസരിച്ചുള്ള ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ കർശന നടപടി. ഇപ്പോഴുള്ള നിയമപ്രകാരം 125 സിസിക്ക് മുകളിലുള്ള എഞ്ചിൻ ശേഷിയുള്ള വാഹനങ്ങൾക്കാണ് ABS നിര്‍ബന്ധമാക്കിയിട്ടുള്ളത്. പുതിയ വിജ്ഞാപനത്തോടൊപ്പം ഈ പരിധി നീട്ടി എല്ലാ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളിലും ABS ബാധകമാകും.

Leave a Reply

Your email address will not be published.

Previous Story

കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് ക്യാമ്പെയ്ന് തുടക്കമായി

Next Story

അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ അരിക്കുളത്തെ ജനത യു ഡി എഫിനൊപ്പം: കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്

Latest from Main News

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക്

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി