സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ലിറ്ററിന് വില 400 രൂപ കടന്നതോടെ ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ചെറുകിട പലഹാരക്കടകൾ എന്നിവ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി. വിലവർധന തുടരുമെങ്കിൽ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനില്ക്കാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു.മാറ്‌ച്ചിലാണ് വില കുതിയാരംഭിച്ചത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്ന വില, ഇപ്പോള്‍ 400 രൂപയും മുകളിലാണ്. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. ഓണം അടുക്കുമ്പോള്‍ 500 രൂപവരെയും ഉയരുമെന്ന ആശങ്ക വ്യാപകമാണ്. വിലകുതിപ്പ് കുടുംബ ബജറ്റുകൾക്കും സ്ഥാപനങ്ങൾക്കും താളം തെറ്റിക്കുന്നതായി ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വറുത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾക്കും ചിപ്‌സ് ഐറ്റങ്ങൾക്കും ഇതിനകം കിലോയ്ക്ക് 80 രൂപവരെ വില കൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തേങ്ങയുടെ വില കുത്തനെ ഉയർന്നതോടെ തേങ്ങാച്ചമ്മന്തി പോലുള്ള പല തനത് വിഭവങ്ങളും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.
Latest from Main News
ബോളിവുഡ് നടന് സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ്
ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ
ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ
കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്
പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി







