പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി ദ്വിദിന എക്സിക്കുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. ‘ഡെസ്പഗാർ’ എന്ന നാമഥേയത്തിൽ വയനാട് ബാണാസുര ഹിൽ വ്യൂ റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ശംസുദ്ധീൻ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു.
ശ്രീജിത്ത് മേപ്പയൂർ, തൗസിഫ് വടകര, ഒപി മുഹമ്മദ്, സലീം മണവയൽ, നൗഫൽ ഫൈൻ, സലീം മിലാസ്, നജീബ് അരീക്കൽ, ഷൈജിത് എംബസി, ഷിബു പ്രഭ, അനസ് നോകിയ, ഷാഫി മിനു, മനു മിറാഷ്, മുനീർ മെഹർ സംസാരിച്ചു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുജിത് ജയ സ്വഗതവും ട്രഷറർ നിസാർ കിവി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിൽ മുഹമ്മദ് കിംഗ്, ഷരീഫ് ചീക്കിലോട്, സാജിദ് ഊരാളത്ത്, ഭാസ്കരൻ അലങ്കാർ, അഹമ്മദ്കോയ, ബൈജു ആയടത്തിൽ, സന്ദീപ് കോരൻകണ്ടി, നൗഫൽ കെൻസ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ക്യാമ്പ് അംഗങ്ങൾ പുറപ്പെടുന്ന വാഹനം പേരാമ്പ്രയിൽ ബാബു കൈലാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡന്റ് ജലജ ചന്ദ്രൻ, ഉഷ കുമാരി, സന്ദീപ് കോരൻകണ്ടി പങ്കെടുത്തു.