ദേശീയപാതയിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം -മന്ത്രി എ കെ ശശീന്ദ്രൻ

 

ദേശീയപാതയിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുറക്കാട്ടേരി മുതൽ വേങ്ങേരി വരെയുള്ള എലത്തൂർ നിയോജക മണ്ഡല പരിധിയിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചേർന്ന ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും
അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പടന്നകുളം അണ്ടർപാസിൽ അടിഞ്ഞ് കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും രണ്ട് ദിവസത്തിനകം നീക്കം ചെയ്ത് വെള്ളക്കെട്ട് പരിഹരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇവിടെ തോടുകളിലെ ഒഴുക്ക് സുഗമമാക്കണം. ഡ്രെയിനേജ് വൃത്തിയാക്കുകയും പുതിയ കൾവെർട്ട് നിർമിക്കുകയും വേണം.
പ്രശ്ന‌ങ്ങളുള്ള സ്ഥലങ്ങളിൽ വാർഡ് മെമ്പർമാരുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും സ്പെഷ്യൽ ഡെപ്യൂട്ടി കലക്‌ടറുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ സി ആർ ജയന്തി, സ്പെഷ്യൽ തഹസിൽദാർമാരായ വി ബിന്ദു, വർഗീസ് കുര്യൻ, കോഴിക്കോട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സീന അലക്സ്, കോഴിക്കോട് തഹസിൽദാർ പ്രേംലാൽ , ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ
മുഹമ്മദ് ഷെഫിൻ, ശശികുമാർ, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, കൗൺസിലർമാരായ എസ് എം തുഷാര, വി പി മനോജ്
തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

തെരുവ് നായ അക്രമണത്തിന് എതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

  ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന