കുടുംബശ്രീ കലോത്സവ വിജയികളെ അനുമോദിച്ചു

കുടുംബശ്രീ ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ വിജയികളായവരെ ചേമഞ്ചേരി സിഡിഎസ് അനുമോദിച്ചു. ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല, സ്ഥിരം സമിതി അധ്യക്ഷരായ വി കെ അബ്ദുല്‍ ഹാരിസ്, അതുല്യ ബൈജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആര്‍ പി വത്സല, വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈമഎന്നിവര്‍ സംസാരിച്ചു. ആസൂത്രണ സമിതി അംഗം ശശിധരന്‍ ചെറുര്‍ അനുമോദന പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published.