സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല ചേർമല കേവ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി അതിവേഗം പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ലാൻഡ്സ്‌കേപ്പിങ് പ്രവർത്തികളാണ് ഇനി നടത്താനുള്ളത്. 2023 ഫെബ്രുവരി 11-നായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. ഗുഹയുടെ മാതൃകയിലുള്ള കവാടമാണ് പ്രധാന ആകർഷണം.

പേരാമ്പ്ര ഹൈസ്കൂളിനടുത്ത് ചേർമല കുന്നിൻമുകളിൽ 2.10 ഏക്കർ സ്ഥലത്ത് ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടുന്ന പാർക്കാണ് വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.

സർക്കാരിന് കീഴിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ്‌ കമ്പനി ലിമിറ്റഡിനാണ്‌ (കെൽ) പ്രവൃത്തിയുടെ നടത്തിപ്പുചുമതല. സെക്യൂരിറ്റി ക്യാബിൻ, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ശൗചാലയം, കഫ്റ്റീരിയ, ഉത്പന്ന-വിപണന കേന്ദ്രം, സ്റ്റേജ്, ചുറ്റുമതിൽ എന്നിവ ഇതിനോടകം നിർമിച്ചു കഴിഞ്ഞു. എൽഇഡി വിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുതീകരണം, പ്രവേശനകവാടത്തിന്റെ ജോലി എന്നിവ പുരോഗമിക്കുകയാണ്.

പണി പൂർത്തിയാവുന്നതോടെ ചേർമലയുടെ മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകളാണ്. പേരാമ്പ്ര പട്ടണത്തിൽ എത്തുന്നവർക്ക് കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവിടാൻ പറ്റുന്ന ഇടമാണ് ചേർമല. ചേർമലയിലെ നരിമഞ്ച എന്നറിയപ്പെടുന്ന ഗുഹയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ കൈകോർത്ത് കാക്കൂർ എ.എൽപി സ്ക്കൂളും കാക്കൂർ ഗ്രാമീണ ലൈബ്രറിയും

Next Story

പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ

പി.എം.ശ്രീ ധൃതി കാണിച്ചത് ആശങ്കാജനകം -എം.ജി.എം

കൊയിലാണ്ടി: “വികലമാക്കരുത് വിവാഹ വിശുദ്ധി” എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ

ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ